തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യുന മര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തില്‍ നവംബര്‍ 7 വരെ ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴയ്ക്കും സാധ്യത.

കോമറിന്‍ ഭാഗത്തു നിന്ന് ഇന്ന് രാവിലെ 8.30 ഓടെ അറബികടലില്‍ പ്രവേശിച്ച്‌ ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബികടലിലുമായി സ്ഥിതിചെയ്യുന്നു . അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന ന്യുന മര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലക്ഷദ്വീപ് മുതല്‍ കര്‍ണാടക തീരം വരെ ന്യുന മര്‍ദ്ദ പാത്തി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ന്യുന മര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദം സാധ്യത വളരെ കുറവാണ്. ന്യുന മര്‍ദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളില്‍ കിഴക്കന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക