അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പെണ്‍മക്കള്‍ പട്ടാപ്പകല്‍ നടുറോഡില്‍ ഇരുവരേയും മര്‍ദിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ തിരക്കുള്ള റോഡില്‍ വെച്ചായിരുന്നു സംഭവം.

കാറില്‍ മറ്റൊരു സ്ത്രീക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവരുടെ പിതാവ്. രാജസ്ഥാനിലെ ഹനുമാന്‍ നഗറിലെ റോഡില്‍ പെണ്‍കുട്ടികള്‍ കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. തുടര്‍ന്ന് നാട്ടുകാരാണ് കാര്‍ തടഞ്ഞത്. ഉടനെ തന്നെ പെണ്‍കുട്ടികള്‍ കാറിനുള്ളില്‍ നിന്നും ഒരു പുരുഷനേയും സത്രീയേയും വലിച്ച്‌ പുറത്തേക്ക് കൊണ്ടുവന്ന് പൊതിരെ തല്ലാന്‍ തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് പെണ്‍മക്കള്‍ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കാന്‍ ലജ്ജ തോന്നുന്നില്ലേ എന്ന് ചോദിച്ചായിരുന്നു ഇവരുടെ മര്‍ദനം. മര്‍ദിക്കുന്നത് കണ്ട് ആളുകള്‍ ചുറ്റും കൂടിയതോടെ, ഇയാള്‍ തങ്ങളുടെ അച്ഛനാണെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. അച്ഛന് അവിഹിത ബന്ധമുണ്ടായതോടെ വീട്ടില്‍ സമാധാനം നഷ്ടമായെന്നും മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ അമ്മ കടുത്ത പ്രയാസത്തിലാണെന്നും പെണ്‍കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. കുടുംബത്തിന്റെ സ്വസ്തത ഇതോടെ നഷ്മായെന്നും ഇവര്‍ പറയുന്നു. അച്ഛനേയും കൂടെയുള്ള സ്ത്രീയേയും മക്കള്‍ പൊതിരെ തല്ലുന്നതും വീഡിയോയില്‍ കാണാം. ആളുകള്‍ കൂടിയതോടെ ഈ സ്ത്രീ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക