ന്യൂയോർക്ക്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തതിന് രണ്ട് അധ്യാപകർക്കെതിരെ കേസ്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അമേരിക്കയിലെ രണ്ട് സ്‌കൂളുകളിലെ അധ്യാപകർക്കെതിരെ കേസെടുത്തു. ക്ലാസിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഓറൽ സെക്‌സിന് നിർബന്ധിച്ചതിനും ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചതിനും രണ്ട് അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കേസിൽ ഉൾപ്പെട്ട അധ്യാപകരിൽ ഒരാളാണ് എലിസബത്ത് സൂസൻ ബെയ്‌ലി. ജൂലൈ 20നാണ് ഇവർക്കെതിരെ പരാതി ലഭിച്ചത്.നോർത്ത് വ്യൂ അക്കാദമിയിലെ അധ്യാപികയായ ഇവർ പതിനഞ്ചുകാരിയായ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പരാതിയെ തുടർന്ന് ഒളിവിൽ പോയ അധ്യാപിക പിന്നീട് പോലീസിൽ കീഴടങ്ങുകയായിരുന്നു. നിർബന്ധിത ഓറൽ സെക്‌സ്. വീഡിയോ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ഇവരെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടതായി സ്‌കൂൾ അധികൃതർ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യുഎസിലെ ഒഹിയോയിലെ ടസ്കരാവാസ് ഹൈസ്‌കൂളിലെ 27 കാരിയായ റെയ്‌ലി എസ്‌റ്റോൺ ആണ് അറസ്റ്റിലായ രണ്ടാമത്തെ അധ്യാപിക. പതിനേഴുകാരനായ വിദ്യാർത്ഥിയുമായി ഓറൽ സെക്‌സ് നടത്തുകയും വീട്ടിലും കാറിലുമായി ലൈംഗിക ബന്ധത്തിന് വിധേയമാക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരായ പരാതി. ജൂലൈ 13നാണ് ഇവർക്കെതിരെ പരാതി നൽകിയത്.

വിദ്യാർത്ഥി സ്‌കൂളിലെ മറ്റ് അധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് അധികൃതർ പോലീസിൽ അറിയിക്കുകയും അധ്യാപിക വിദ്യാർത്ഥിയുമായി ഏഴ് മാസമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തുകയും ചെയ്തു. ഇവർ വിദ്യാർഥിനിക്ക് അയച്ചുകൊടുത്ത ലൈംഗിക വീഡിയോകളും നഗ്നചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. ജൂലൈ 20ന് അധ്യാപികയെ സ്‌കൂളിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക