മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച്‌ രംഗത്തുവന്നു.മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം.സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഇനിയും മുമ്ബോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച്‌ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ സിദ്ദീഖും ഉണ്ണിമുകുന്ദനും ഫേസ്ബുക്ക് പോസ്റ്റിട്ടു.സ്വന്തം ജീവന് വലുതായി മറ്റൊന്നുമില്ലെന്ന് നടി സുബി സുരേഷ് അഭിപ്രായപ്പെട്ടു. ജൂഡ് ആന്‍റണി ജോസഫ്, രഞ്ജിത് ശങ്കര്‍ തുടങ്ങിയ സംവിധായകരും, ഗായകന്‍ നജീം അര്‍ഷാദുമെല്ലാം പ്രതിഷേധ സ്വരം ഉയര്‍ത്തി. ഡാം വിഷയം സജീവമായതോടെ നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക