തൊടുപുഴ: മുല്ലപ്പെരിയാറില്‍നിന്ന് വലിയ അളവില്‍ വെള്ളം തുറന്നുവിട്ടതിന് പിന്നാലെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. വള്ളക്കടവ്. ചപ്പാത്ത്, നല്ലതമ്ബി കോളനി, വണ്ടിപെരിയര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ വെള്ളം കയറിയത്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ മന്ത്രി റോഷി അ​ഗസ്റ്റിന്‍ സ്ഥലത്തെത്തി. തമിഴ്നാട് രാത്രി ഷട്ടര്‍ തുറന്നുവിടുന്നത് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി റോഷി അ​ഗസ്റ്റിന്‍ പറഞ്ഞു. അറിയിപ്പില്ലാതെ ഡാം തുറക്കുന്നത് വേദനാജനകമാണ്. രാത്രിയില്‍ തുറന്നുവിടുന്ന വെള്ളം അവര്‍ക്ക് വേണമെങ്കില്‍ പകല്‍ വെള്ളം തുറന്നുവിടാം. എല്ലാ മുന്നൊരുക്കങ്ങളും തയ്യാറാക്കിയതായും മന്ത്രി പറഞ്ഞു.ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാളെ രാവിലെ ആറ് മണിക്ക് ഇടുക്കി ഡാം തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുല്ലപ്പെരിയാറില്‍ സെക്കന്‍ഡില്‍‌ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് വിടുന്നത്. 9 ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. സീസണില്‍ മുല്ലപ്പെരിയാര്‍‌ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ഏറ്റവും വലിയ അളവാണിത്. ജലനിരപ്പ് ഉയര്‍ന്നതോടെയാണ് മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത്.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക