തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച്‌ മുങ്ങിയ പ്രതിയെ പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം മരിയന്‍ നഗര്‍കോളനിയില്‍ സുജന്‍ (19)നെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരിയിലാണ് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചശേഷം പ്രതി ഒളിവില്‍പ്പോയത്. കഴക്കൂട്ടം സൈബര്‍സിറ്റി അസി. കമ്മീഷണര്‍ ഷൈനു തോമസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂന്തുറയിലെ ബന്ധു വീട്ടില്‍ നിന്നാണ് പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്‌.ഒ ബിജു.യു, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്, അന്‍സില്‍, അജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക