മനാമ : യുഎഇ അംഗീകരിച്ച കോവിഡ് വാക്സിന്സ്വീകരിച്ച ഇന്ത്യന് പ്രവാസികള്ക്ക് തിരിച്ചുവരാന് ദുബായ് അനുമതി നല്കി. ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില് നിന്നുള്ളവര്ക്കും ഇതേ ഇളവുലഭിക്കും. 23 മുതല് പ്രവേശനം ലഭിക്കും.
സിനോഫാം, ഫൈസര്, സ്പുട്നിക്, ആസ്ട്ര സെനക്ക എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സിനുകള്.

ഇതില് ആസ്ട്ര സെനക്ക കോവി ഷീല്ഡ് എന്ന പേരില് ഇന്ത്യയില് ലഭ്യമാണ്.ഇന്ത്യയില് നിന്നും വരുന്നവര് 48 മണിക്കൂറിനിടെ എടുത്ത പിസിആര് പരിശോധന ഫലം കരുതണം. ഇതില് ക്യൂആര് കോഡ് ഉണ്ടാകണം. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര് മുന്പ് റാപിഡ് പിസിആര് പരിശോധന നടത്തണം.

യുഎഇ എമിറേറ്റുകളില് ദുബായ് മാത്രമാണ് ഉപാധികളോടെ വിലക്ക് നീക്കിയത്.നിലവില് ഇന്ത്യയില് നിന്നുള്ള വിമാന സര്വീസിന് യുഎഇയില് വിലക്കുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക