കൊല്ലം: കടിഞ്ഞാണില്ലാത്ത കുതിര വിരണ്ടോടിവന്ന് കാറിലിടിച്ചു. കൊല്ലം ചവറയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ ​ഗുരുതരമായി പരുക്കേറ്റ കുതിര ആശുപത്രിയില്‍ ചികിത്സയിലാണ്. കുതിര വന്നിടിച്ച കാറിന്റെ മുന്‍വശം തകര്‍ന്നു. കാര്‍ യാത്രികര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ദേശീയപാതയില്‍ കന്നേറ്റി പള്ളിമുക്കിലായിരുന്നു അപകടം.

നടത്തിക്കൊണ്ട് വരുന്നതിനിടെ പിടിവിട്ട് ഓടി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്ബില്‍ മുഹ്സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിരയാണു അപകടം ഉണ്ടാക്കിയത്. കന്നേറ്റി മുസ്‌ലിം ജമാഅത്ത് എല്‍പി സ്കൂളിനു സമീപത്തു നിന്ന് നടത്തി കൊണ്ടുവരുമ്ബോള്‍ കുതിര പിടിവിട്ട് ഓടുകയായിരുന്നു. അതിനിടെ മുകളിലുണ്ടായിരുന്ന ആള്‍ താഴേക്കു വീണു. അതിവേഗത്തില്‍ ഓടി കന്നേറ്റി പള്ളിമുക്കിലെത്തി ദേശീയപാതയില്‍ പ്രവേശിച്ച ഉടനെയായിരുന്നു അപകടം.

ചോര വാര്‍ന്ന് റോഡില്‍

കരുവാറ്റയില്‍ നിന്ന് കൊല്ലത്ത് സ്റ്റാഫ് സിലക്‌ഷന്‍ കമ്മിഷന്‍ പരീക്ഷയെഴുതാനായി പോകുകയായിരുന്ന ഹരിപ്പാട് കരുവാറ്റ തിരുനല്ലി പീടികയില്‍ ശംഭു (25) പിതാവ് വിജയകുമാര്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്കാണ് കുതിര ഇടിച്ചത്. കാറിന്റെ ബോണറ്റിലേക്ക് ഉയര്‍ന്ന് വീണ കുതിര റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ചോര വാര്‍ന്ന് റോഡില്‍ കിടന്ന കുതിരയെ നാട്ടുകാരും കുതിരയ്ക്കൊപ്പം ഉണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് കൊല്ലത്ത് ജില്ല വെറ്ററിനറി ആശുപത്രിയില്‍ എത്തിച്ചു. കാര്‍ യാത്രക്കാര്‍ മറ്റൊരു വാഹനത്തില്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് പോയി. കുതിര വിദഗ്ധ ചികിത്സയിലാണ്. ചവറ അഗ്നിരക്ഷാ സേനയെത്തി റോഡ് വൃത്തിയാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക