ന്യൂഡൽഹി: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നു പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്. കർഷക സമരത്തിന് പരിഹാരം കണ്ടെത്തിയാൽ ബിജെപിയുമായി സീറ്റു പങ്കുവയ്ക്കുന്ന കാര്യത്തിൽ ചർച്ചയ്ക്കു തയാറെന്നും അമരിന്ദർ അറിയിച്ചു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, ബിജെപിയുമായി ചേരാനില്ലെന്ന് അമരിന്ദർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബിന്റെയും അവിടുത്തെ ജനത്തിന്റെയും താൽപര്യങ്ങൾക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കക്ഷി രൂപീകരിക്കുമെന്നു അമരിന്ദർ പറഞ്ഞതായി അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്റാൽ ട്വിറ്ററിൽ അറിയിച്ചു. ഒരു വർഷത്തിലധികമായി പോരാടുന്ന കർഷകരുടെ താൽപര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമെന്നും അമരിന്ദർ അറിയിച്ചു. കർഷക സമരം അവസാനിപ്പിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ഒത്തുപോകാമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക