തെങ്കാശി: ഉദ്​ഘാടനം പ്രമാണിച്ച്‌ ആദ്യമെത്തുന്ന 3000 പേര്‍ക്ക്​ 50 രൂപക്ക്​ സാരി വാഗ്​ദാനം ചെയ്​തതോടെ തമിഴ്​നാട്ടിലെ കടയില്‍ തടിച്ചുകൂടിയത് അയ്യായിരത്തിലേറെ സ്​ത്രീകള്‍. കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ മാസ്​ക്​ പോലും ധരിക്കാതെ സ്ത്രീകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന്​ പൊലീസ് കടയുടമയില്‍നിന്ന്​​ 10,000 രൂപ പിഴയും ഈടാക്കി. തമിഴ്​നാട്​ ആലങ്കുളം വസ്​ത്രവ്യാപാര കേന്ദ്രത്തിലാണ് വിവാദമായ ​ സംഭവം.

താലൂക്ക്​ ഓഫിസിന്​ എതിര്‍വശത്തും പൊലീസ്​ സ്​റ്റേഷനില്‍ നിന്ന്​ 800 മീറ്റര്‍ അകലെയുമാണ്​ വസ്​ത്രവ്യാപാരശാല. ഉദ്​ഘാടനത്തോട്​ അനുബന്ധിച്ച്‌​ ആദ്യമെത്തുന്ന 3000 പേര്‍ക്ക്​ 50 രൂപക്ക്​ സാരി വില്‍ക്കുമെന്നായിരുന്നു വാഗ്ദാനം. അതെ സമയം ഉദ്​ഘാടനത്തിന്​ മുമ്ബുതന്നെ ​തിരുനെല്‍വേലി-തെങ്കാശി​ ദേശീയപാതയില്‍ 50 രൂപയുടെ സാരി പരാമര്‍ശിക്കുന്ന ബാനര്‍ ഉയര്‍ത്തിയിരുന്നു. ഉദ്ഘാടന ദിവസം രാവിലെതന്നെ തൊട്ടടുത്ത ഗ്രാമത്തില്‍നിന്നുപോലും സ്​ത്രീകള്‍ ആലംകുളത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സാരി വാങ്ങാന്‍ എത്തിയ സ്​ത്രീകള്‍ ആരും മാസ്​ക്​ ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. തിരക്ക്​ നിയന്ത്രിക്കുന്നതിനായി പൊലീസുകാരെയും വിന്യസിച്ചിരുന്നു’ -ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതോടെ കടയുടമക്കും മാനേജര്‍ക്കുമെതിരെ കോവിഡ്​ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുക്കുകയും കടയുടമക്ക്​ മേല്‍ 10,000 രൂപ പിഴയിടുകയും ചെയ്‌തു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക