എംജിയുടെ എസ്‍യുവി ഗ്ലോസ്റ്റർ സ്വന്തമാക്കി ബൊളിവുഡ് നടി ഷെർലിൻ ചോപ്ര. പുതിയ വാഹനം സ്വന്തമാക്കിയതിന്റെ വിഡിയോ ഷെർലിൻ ചോപ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം മാർച്ച് 8ന് നടി ടൊയോട്ട ഫോർച്യൂണർ ലെജൻഡ് സ്വന്തമാക്കിയിരുന്നു, ഈ വർഷം മാർച്ചിൽ ഗ്ലോസ്റ്റർ വാങ്ങി, അതുകൊണ്ടു തന്നെ മാർച്ച് മാസം തനിക്ക് ഭാഗ്യം കൊണ്ടുവരും എന്നാണ് ഷെർലിൻ ചോപ്ര പറയുന്നത്.

ഗ്ലോസ്റ്ററിന്റെ 4×2 മോഡലിന്റെ ഉയർന്ന വകഭേദമായ ‘സാവി’യാണ് ഷെർലിന്റെ പുതിയ വാഹനം. ഏകദേശം 39.59 ലക്ഷം രൂപയാണ് വില. അഡ്വാൻസ്ഡ് ‍ഡ്രൈവർ അസിസ്റ്റ് സിസ്റ്റം ലെവൽ 1 ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പ്രീമിയം എസ്‍യുവിയായ ഗ്ലോസ്റ്റർ 2020 ലാണ് വിപണിയിലെത്തിയത്. അടുത്തിടെ ഗ്ലോസ്റ്ററിന്റെ ഫെയ്സ് ലിഫ്റ്റ് വകഭേദം വിപണിയിൽ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈൻ അസിസ്റ്റ്, റിയർക്രോസ് ട്രാഫിക് അലേർട്, ഡോർ ഓപ്പൺ വാണിങ്, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്‌ഷൻ, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഓട്ടമാറ്റിക് പാർക്കിങ് അസിസ്റ്റ്, ഫോർവേർട് കൊളിഷൻ വാർണിങ്, ലൈൻ ഡിപ്പാർച്ചർ വാണിങ്, ഓട്ടമാറ്റിക് എമർജെൻസി ബ്രേക്കിങ് തുടങ്ങി നിരവധി ഫീച്ചറുകളുണ്ട് ഈ എസ്‍യുവിയിൽ. 161 ബിഎച്ച്പി കരുത്തും 373.5 എൻഎം ടോർക്കുമുള്ള രണ്ടു ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിൽ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക