കൊച്ചി: ഈ മാസം ഇരുപത്തി രണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. എല്ലാ ട്രെയ്ഡ് യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അറിയിച്ചു. ബാങ്ക് സമരം കൂടി പ്രഖ്യാപിച്ചതോടെ അടുത്ത ആഴ്ചയിലും മൂന്നു ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ചൊവ്വാഴ്ച നബിദിന അവധി, വെള്ളിയാഴ്ച ബാങ്ക് പണിമുടക്ക്, ശനിയാഴ്ച നാലാം ശനി ഇങ്ങനെയാണ് അടുത്തയാഴ്ച ബാങ്കുകൾ പ്രവർത്തിക്കാത്ത ദിവസങ്ങൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക