ഏറ്റുമാനൂർ : കാറിടിച്ച് ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മരണമടഞ്ഞു . കെഎസ്ആർടിസി റിട്ട . വർക്സ് മാനേജർ കൂടിയായ ഏറ്റുമാനൂർ ശക്തിനഗർ രഞ്ജിനിയിൽ ബി.സുശീലൻ നായർ ( 77 ) ആണ് മരിച്ചത് . ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരിയും ഏറ്റുമാനൂർ പടിഞ്ഞാറേനട എൻഎസ്എസ് കരയോഗം പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്നു . ഇന്ന് രാവിലെ 5.45 മണിയോടെ എം.സി.റോഡിൽ മഹാലക്ഷ്മി സിൽക്സിന് സമീപത്തായിരുന്നു അപകടം . രാവിലെ പതിവുപോലെ ഏറ്റുമാനൂർ ക്ഷേത്രദർശനവും കഴിഞ്ഞ് വീട്ടിലെത്തിയശേഷം നടക്കാനിറങ്ങിയതായിരുന്നു . എറണാകുളം ഭാഗത്തുനിന്നെത്തിയ ഇന്നോവാ കാർ സുശീലൻനായരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു . ഏറെ നേരം വഴിയിൽ കിടന്നശേഷം സ്ഥലത്തെത്തിയ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കാർ ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു . ഭാര്യ : ഏറ്റുമാനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം അമ്മിണി സുശീലൻ നായർ ( വിദ്യാഭ്യാസവകുപ്പ് റിട്ട ഉദ്യോഗസ്ഥ ) . മക്കൾ : രാജീവ് ഭാസ്കർ ( യുഎൻ ഫോഴ്സ് , സുഡാൻ ) , രമേശ് എസ് ( ഖത്തർ ) , രഞ്ജിനി എസ് ( അധ്യാപിക , മസ്കറ്റ് ) , മരുമക്കൾ : ദീപാ രാജീവ് , ജ്യോതി രമേശ് ( സ്റ്റാഫ് നഴ്സ് , ഖത്തർ ) , പ്രമോദ് എസ് ( ബിസിനസ് , മസ്കറ്റ് ) . സംസ്കാരം പിന്നീട് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക