കേരളത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുമ്ബോഴും അതിനൊക്കെ നിര്‍ദേശിക്കുന്ന മന്ത്രിമാര്‍ ട്രാഫിക്ക് നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നതും അത്തരത്തില്‍ ട്രാഫിക് നിയമങ്ങള്‍ കാറ്റി പറത്തുന്ന മന്ത്രിയുടെ കാറിനെ കുറിച്ചാണ്. കേരള സ്റ്റേറ്റ് നമ്ബര്‍ 4 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന KL01 CB 8318 എന്ന് രജിസ്ട്രേഷന്‍ നമ്ബറിലുള്ള ഇന്നോവ കാര്‍ റെഡ് സിഗ്നില്‍ മറികടന്ന് പോകുന്ന ദൃശ്യങ്ങളാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മന്ത്രിമാര്‍ക്ക് നല്‍കിയ വാഹനത്തിന്റെ സംഖ്യ പരിശോധിച്ച്‌ നോക്കുമ്ബോള്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണക്കുട്ടിയുടേതാണ് ഈ കാര്‍ എന്ന് മനസ്സിലാകാന്‍ സാധിക്കും. എന്നാല്‍ നിയമം തെറ്റിച്ച മന്ത്രിക്കെതിരെയോ അല്ലെങ്കില്‍ വാഹനം ഓടിച്ച വ്യക്തിക്കെതിരെയോ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് അറിയേണ്ടത്. ഈ പോസറ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ മോട്ടര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിനെ ടാഗ് ചെയ്തും ചിലര്‍ കമന്റ രേഖപ്പെടുത്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക