പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍നെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. പുതിയ അന്വേഷണസംഘം രൂപീകരിച്ചിട്ടും കേസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മോന്‍സണ് വേണ്ടി വ്യാജരേഖകള്‍ ഉണ്ടാക്കി നല്‍കിയവരെ കണ്ടെത്താനും അന്വേഷണസംഘത്തിന് ആയിട്ടില്ല.കഴിഞ്ഞ മാസം 26നാണ് ആറുപേരുടെ പരാതിയില്‍ മോന്‍സന്‍ മാവുങ്കല്‍നെ ക്രൈംബ്രാഞ്ച് പിടികൂടിയത്. അറസ്റ്റിലായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തില്‍ കാര്യമായി മുന്നോട്ടു പോകാന്‍ ക്രൈംബ്രാഞ്ചിന് ആയിട്ടില്ല.

നിരവധി വ്യാജ രേഖകള്‍ കാണിച്ചുകൊണ്ടായിരുന്നു മോന്‍സന്‍ പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. മോന്‍സന്‍ ഒറ്റ്ക്കാണ് തട്ടിപ്പുകള്‍ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നു. എന്നാല്‍ ബാങ്ക് രേഖകളുടെ വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ മോന്‍സന് ഒറ്റ്ക്ക് സാധിക്കില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എങ്കില്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കിയവര്‍ ആരെന്ന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ അന്വേഷണസംഘത്തിനായില്ല. പരാതി അട്ടിമറിക്കാന്‍ ഇയാള്‍ക്ക് സഹായം ചെയ്തിരുന്ന പോലീസിലെ ഉന്നതരിലേക്കും അന്വേഷണം എത്തിയിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോന്‍സന്റെ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഡി.ജി.പി രൂപീകരിച്ചിരുന്നു. ആദ്യത്തെ അന്വേഷണ സംഘം കണ്ടെത്തിയ നിഗമനങ്ങളില്‍ നിന്ന് മുന്നോട്ടു പോകാന്‍ പുതിയ സംഘത്തിനും സാധിച്ചിട്ടില്ല. മോന്‍സന് പോലീസ് സംരക്ഷണം നല്‍കിയതിനെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. ഈ മാസം 26 ന് മുമ്ബ് വിശദീകരണം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക