മ​ല​പ്പു​റം: ക​ട​ലു​ണ്ടി പു​ഴ​യി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി.മ​ല​പ്പു​റം താ​മ​ര​ക്കു​ഴി മേ​ച്ചേ​ത്ത്​ അ​ബ്​​ദു​ല്‍ മ​ജീ​ദി​െന്‍റ മ​ക​ന്‍ ​റ​​ഹാ​നി​ന്‍റ (15) മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലോ​ടെ​യാ​ണ്​ ക​ണ്ടെ​ത്തി​യ​ത്.മ​ല​പ്പു​റം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ഉ​മ്മ​ത്തൂ​ര്‍ ആ​ന​ക്ക​ട​വ്​ പാ​ല​ത്തി​ന്​ സ​മീ​പം​ വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 5.20നാ​യി​രു​ന്നു സം​ഭ​വം.

പ​രി​സ​ര​വാ​സി​ക​ളാ​യ നാ​ല്​ കു​ട്ടി​ക​ള്‍ ചേ​ര്‍​ന്ന്​ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യാ​യി​രു​ന്നു​ അ​പ​ക​ടം. ര​ണ്ട്​ കു​ട്ടി​ക​ളാ​ണ്​ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട​ത്. മ​ല​പ്പു​റം താ​മ​ര​ക്കു​ഴി മു​ള്ള​ന്‍​മ​ട​യ​ന്‍ മു​ഹ​മ്മ​ദി​ന്‍റ മ​ക​ന്‍ മു​ഹ​മ്മ​ദ്​ ആ​സി​ഫി​ന്‍റ​ (16) മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്​​ച ക​ണ്ടെ​ത്തി​യി​രു​ന്നു. റൈ​ഹാ​ന്‍റ മൃ​ത​ദേ​ഹം മ​ല​പ്പു​റം അ​ഗ്​​നി​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന്​ മ​ല​പ്പു​റം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. എം.​എ​സ്.​പി ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്ബ​താം ക്ലാ​സ് വി​ദ്യാ​ര്‍ഥി​യാ​ണ് റൈ​ഹാ​ന്‍. മാ​താ​വ്: ഖൈ​റു​ന്നി​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്​​ദു​ല്‍ മു​ഹ്‌​സി​ന്‍, അ​ബ്​​ദു​ല്‍ ബാ​സി​ത്, മി​ഷാ​ല്‍, സ​ന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക