തിരുവനന്തപുരം: 2018 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ജോലി വാഗ്ദാനം ഇപ്പോഴും കടലാസില്‍. മൂന്ന് കൊല്ലം പിന്നിട്ടിട്ടും താരങ്ങള്‍ക്ക് ജോലി നല്‍കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പി യു ചിത്ര അടക്കമുള്ള താരങ്ങള്‍ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും നിവേദനം നൽകിയിരുന്നു. ഉടനടി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു കൊടുത്തിരുന്നു എങ്കിലും ഇന്നലെ ഇവർ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ ഈ ഫയൽ ക്ലോസ് ആയി എന്ന വിവരമാണ് ഇതിനോട് അറിയിച്ചിരിക്കുന്നത്.

ഏഷ്യന്‍ ഗെയിംസിലെ മിന്നും പ്രകടനത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങള്‍ക്ക് ജോലി നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പി യു ചിത്ര, വി കെ വിസ്‌മയ, മുഹമ്മദ് അനസ്, വി നീന എന്നിവരാണ് ജോലി സ്വീകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഗെയിംസ് പൂര്‍ത്തിയായിട്ട് മൂന്ന് കൊല്ലം പിന്നിട്ടു. അടുത്ത ഏഷ്യന്‍ ഗെയിംസിനുള്ള ഒരുക്കം തുടങ്ങിയിട്ടും വാഗ്‌ദാനം ലഭിച്ച് താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ജോലി മാത്രം കിട്ടിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ജോലിക്കായി വന്ന് സമരം ചെയ്യാന്‍ പറ്റില്ല. കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ട പ്രായമാണിത്. ഇപ്പോള്‍ മത്സരിച്ചാലേ മെഡല്‍ നേടാനാകൂ. കേരളത്തില്‍ ജോലി ചെയ്‌തുകൊണ്ട് കേരളത്തിനായി മത്സരിക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയെയും സ്‌പീക്കറെയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ടിരുന്നു. അനുകൂല പ്രതികരണം കിട്ടി. അടുത്ത ക്യാബിനറ്റാവുമ്ബോഴേക്കും ജോലി പാസാക്കാന്‍ ശ്രമിക്കാമെന്നാണ് മറുപടി ലഭിച്ചത്’ എന്നും താരങ്ങള്‍ പറഞ്ഞു. എന്നാൽ ഇപ്പോൾ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ ഈ ഫയൽ ക്ലോസ് ആയി എന്നാണ് അവർ പറയുന്നത്. തീർത്തും ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് സ്പോർട്സ് രംഗത്തെത്തി ഇത്രയും വലിയ നേട്ടങ്ങൾ കൊയ്ത തങ്ങളെ സെക്രട്ടറിയേറ്റിൽ എത്തുമ്പോൾ സാധനങ്ങൾ വിൽക്കാൻ കേറി ചെല്ലുന്നവരെ പോലെയാണ് പരിഗണിക്കുന്നത് എന്നാണ് ഇവരുടെ ദുഃഖം.

സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച്‌ കാത്തിരുന്നിട്ടും ജോലി കിട്ടാതായതോടെ പി യു ചിത്ര റെയില്‍വേയിലും വി കെ വിസ്‌മയ ബാങ്ക് ഓഫ് ഇന്ത്യയിലും ജോലിക്ക് കയറി. എന്നാല്‍ കേരളത്തിന് വേണ്ടി തന്നെ മത്സരത്തിനിറങ്ങണമെന്ന ആഗ്രഹത്തോടെ ഇപ്പോഴും ഇവര്‍ കാത്തിരിക്കുകയാണ്. പല ക്യാമ്ബുകളിലായി പരിശീലനം നടത്തുന്ന താരങ്ങള്‍ കിട്ടുന്ന സമയത്തൊക്കെ ഇതിനും മുമ്ബും പരാതിയുമായി സര്‍ക്കാരിന് മുന്നിലെത്തിയിരുന്നു. ഇത്തവണയെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മേല്‍നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ അഭിമാന താരങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക