കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി​ക്കാ​ലു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ചാ​ര്‍​ജി​ങ്​ സ്​​​​റ്റേ​ഷ​നു​ക​ളൊ​രു​ക്കി കെ.​എ​സ്.​ഇ.​ബി. കോ​ഴി​ക്കോ​ട് ബീ​ച്ച്‌, മേ​യ​ര്‍​ഭ​വ​ന്‍, വെ​ള്ള​യി​ല്‍ ഹാ​ര്‍​ബ​ര്‍, അ​ശോ​ക​പു​ര​ത്തി​ന​ടു​ത്ത് മു​ത്ത​പ്പ​ന്‍​കാ​വ്, ചെ​റൂ​ട്ടി ന​ഗ​ര്‍, സ​രോ​വ​രം ബ​യോ പാ​ര്‍​ക്ക്, ശാസ്ത്രി ന​ഗ​ര്‍, എ​ര​ഞ്ഞി​പ്പാ​ലം, മൂ​ന്നാ​ലി​ങ്ങ​ല്‍, മാനാ​ഞ്ചി​റ സെ​യി​ല്‍​സ്​ ടാ​ക്​​സ് ഓ​ഫി​സ് പ​രി​സ​രം എന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്​​റ്റേ​ഷ​നു​ക​ള്‍ വ​രു​ന്ന​ത്.

വൈ​ദ്യു​ത സ്​​കൂ​ട്ട​റു​ക​ള്‍​ക്കും ഓട്ടോ​ക​ള്‍​ക്കും ഇ​വി​ടെ ചാ​ര്‍​ജ് ചെ​യ്യാം. സ​രോ​വ​രം ബ​യോ​പാ​ര്‍​ക്കി​നോ​ട് ചേ​ര്‍​ന്ന് ബൈ​പാ​സി​ലെ ഓ​ട്ടോ സ്​​റ്റാ​ന്‍​ഡി​ല്‍ സ്​​റ്റേ​ഷ​ന്‍ പൂര്‍ണ സ​ജ്ജ​മാ​യി. ട്ര​യ​ല്‍ റ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം വിജ​യ​ക​ര​മാ​യി ന​ട​ന്നു. സം​സ്ഥാ​ന​ത്ത് കെ.​എ​സ്.​ഇ.​ബി പ​ദ്ധ​തി​യു​ടെ ആ​ദ്യ സ്​​റ്റേ​ഷ​നാ​ണി​ത്. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ ഇ-​ഓ​ട്ടോ​ക​ള്‍ ന​ട​ക്കാ​വ് സെ​ക്​​ഷ​നി​ല്‍ ആ​യ​തി​നാ​ലാ​ണ് പ​ദ്ധ​തി ആ​ദ്യം ഇ​വി​ടെ ന​ട​പ്പാ​ക്കി​യ​ത്. ഒ​ക്​​ടോ​ബ​ര്‍ ഒ​മ്ബ​തി​ന് ബീ​ച്ചി​ല്‍ വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ന്‍​കു​ട്ടി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആ​പ് വ​ഴി ക്യൂ.​ആ​ര്‍ കോ​ഡ് സ്​​കാ​ന്‍ ചെ​യ്​​ത് ചാ​ര്‍​ജി​ങ്ങി​ന്​ പ​ണ​മ​ട​ക്കാം. ന​ട​ക്കാ​വ് കെ.​എ​സ്.​ഇ.​ബി. സെ​ക്​​ഷ​ന് കീ​ഴി​ലാ​ണ് പ്ര​വൃ​ത്തി​ക​ള്‍. കാ​റു​ക​ള്‍​ക്കു​ള്ള ചാ​ര്‍​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ട​ന്‍ ഒ​രു​ങ്ങും. യൂ​നി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​ര​ക്ക് നി​ശ്ച​യി​ക്കു​ക. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക