തൊടുപുഴ: മദ്യം പൊതിഞ്ഞു നല്‍കുന്നതിനെ ചൊല്ലി തൊടുപുഴയിലെ മദ്യവില്‍പന ശാലയില്‍ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ ആള്‍ 3 ജീവനക്കാരെ കുത്തി പരുക്കേല്‍പ്പിച്ചു. ഒരു സെയില്‍സ്മാനും 2 സെക്യൂരിറ്റി ജീവനക്കാര്‍ക്കുമാണു കുത്തേറ്റത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

മുട്ടം സ്വദേശി ജോസ് എന്നയാള്‍ മൂന്നു പേരെയും ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു. പിന്നീട് പിടികൂടിയ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക