കൊല്ലം: വയയ്‌ക്കലില്‍ എട്ട് വയസുകാരിക്ക് മിഠായി വാങ്ങിനല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ച അറുപതുകാരന്‍ പിടിയില്‍. കോട്ടുകല്‍ സ്വദേശിയായ മണിരാജനാണ് പിടിയിലായത്. അമ്മ ജോലിക്കുപോയിരുന്ന സമയത്ത് എട്ട് വയസുകാരിയും ജ്യേഷ്‌ഠനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം വീട്ടിലെത്തിയ പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി അടുത്തുള‌ള നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍വച്ച്‌ പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് സഹോദരന്‍ ഓടിയെത്തി. വിവരമറിഞ്ഞ് നാട്ടുകാരും എത്തിയതോടെ മണിരാജന്‍ സ്ഥല‌ത്ത് നിന്നും ഓടിരക്ഷപ്പെട്ടു. വൈകാതെ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായി. പരിക്കേ‌റ്റ കുട്ടിയെ കടയ്‌ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിരാജനെതിരെ പോക്‌സോ ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക