കാ​ക്ക​നാ​ട്: ര​ണ്ടാം ദി​വ​സ​വും ര​ണ്ട് സെ​ക്ര​ട്ട​റി​മാ​ര്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍ നാ​ട​കീ​യ​ത അ​വ​സാ​നി​ക്കാ​തെ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ.ഒ​റി​ജി​ന​ല്‍ മു​നി​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ഇ​ത് വി​ല​പ്പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച പു​തി​യ സെ​ക്ര​ട്ട​റി ബി. ​അ​നി​ല്‍​കു​മാ​ര്‍. അ​തേ​സ​മ​യം അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി‍െന്‍റ അ​ന്തി​മ ഉ​ത്ത​ര​വ് വ​രും​വ​രെ അ​ധ്യ​ക്ഷ​യു​ടെ​യും ഭ​ര​ണ സ​മി​തി​യു​ടെ​യും ആ​ശീ​ര്‍​വാ​ദ​േ​ത്താ​ടെ സ്ഥാ​നം നി​ല​നി​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നേ​ര​ത്തേ മു​ത​ലു​ള്ള സെ​ക്ര​ട്ട​റി എ​ന്‍.​കെ. കൃ​ഷ്ണ​കു​മാ​ര്‍. മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന രാ​ഷ്​​ട്രീ​യ നാ​ട​ക​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ലു​ള്ള ത​ല്ല്കൂ​ടി വ​ന്ന​തോ​ടെ വീ​ണ്ടും വി​വാ​ദ​ക്ക​യ​ത്തി​ലാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ.ചൊ​വ്വാ​ഴ്ച​യാ​ണ് തൃ​ക്കാ​ക്ക​ര​യി​ല്‍ അ​ധി​കാ​ര വ​ടം​വ​ലി ആ​രം​ഭി​ച്ച​ത്. സി​നി​മാ​ക​ഥ​യെ വെ​ല്ലും വി​ധം ര​ണ്ട് സെ​ക്ര​ട്ട​റി​മാ​രും ഔ​ദ്യോ​ഗി​ക കാ​ബി​നി​ല്‍ മു​ഖാ​മു​ഖം ഇ​രു​ന്നു. താ​നാ​ണ് യ​ഥാ​ര്‍​ത്ഥ സെ​ക്ര​ട്ട​റി എ​ന്ന് ഇ​രു​വ​രും വാ​ദി​ച്ച​തോ​ടെ മ​റ്റു ജീ​വ​ന​ക്കാ​രും കൗ​ണ്‍​സി​ല​ര്‍​മാ​രും വെ​ട്ടി​ലാ​യി. ഫ​യ​ലു​ക​ള്‍ ആ​രെ​ക്കൊ​ണ്ട് ഒ​പ്പി​ടീ​ക്ക​ണം എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി ഇ​വ​ര്‍.തു​ട​ര്‍​ന്ന് ബു​ധ​നാ​ഴ്ച ഭ​ര​ണ​സ​മി​തി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ന് വേ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി സൂ​പ്ര​ണ്ട് ത​യാ​റാ​ക്കി​യ ക​ത്തി​ല്‍ അ​ഡ്മി​നി​സ്​​ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ണ​ലി‍െന്‍റ അ​ന്തി​മ വി​ധി​യോ മ​റ്റൊ​രു സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വോ വ​രും വ​രെ സെ​ക്ര​ട്ട​റി​യു​ടെ സ​ക​ല അ​ധി​കാ​ര​ങ്ങ​ളും കൃ​ഷ്ണ​കു​മാ​റി​ന് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. മു​ഴു​വ​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​തേ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തേ സ​മ​യം ഈ ​ക​ത്തി​ന് നി​യ​മ​സാ​ധു​ത ഇ​ല്ലെ​ന്നും ത​നി​ക്ക് ബാ​ധ​ക​മാ​കി​ല്ലെ​ന്നു​മാ​ണ് അ​നി​ല്‍​കു​മാ​റി‍െന്‍റ വാ​ദം.ബു​ധ​നാ​ഴ്ച കൃ​ഷ്ണ​കു​മാ​ര്‍ സെ​ക്ര​ട്ട​റി​യു​ടെ കാ​ബി​നി​ലും അ​നി​ല്‍ കു​മാ​ര്‍ സൂ​പ്ര​ണ്ടി‍െന്‍റ കാ​ബി​നി​ലും ഇ​രു​ന്ന​തി​നാ​ല്‍ ത​ര്‍​ക്ക​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഒ​ഴി​വാ​യി. അ​തേ​സ​മ​യം ഒ​രാ​ള്‍ ഒ​പ്പി​ട്ട ഫ​യ​ല്‍ മ​റ്റേ​യാ​ള്‍ റ​ദ്ദാ​ക്കാ​ന്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ ഇ​രു​വ​ര്‍​ക്കും ഫ​യ​ലു​ക​ള്‍ ഒ​പ്പി​ടാ​ന്‍ ന​ല്‍​കി​യി​ല്ല എ​ന്നാ​ണ് വി​വ​രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക