മോന്‍സണ്‍ മാവുങ്കലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ കോടികളുടെ ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിലിന്റെ വെളിപ്പെടുത്തല്‍. 25 കോടിയുടെ ഇടപാടുകളാണ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ നടത്തിയതെന്നും അത് അന്വേഷിക്കണമെന്നും അനിത വെളിപ്പെടുത്തി.

“രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി. മോന്‍സണെ നല്ലരീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല.”- അനിത പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമ്ബോഴാണ് അനിതയുടെ വെളിപ്പെടുത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക