തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക്​ കടത്തിയ 187 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു. രണ്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം പേയാട് പിറയില്‍ കേന്ദ്രീകരിച്ച്‌ വന്‍ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയോളം നിരീക്ഷണം നടത്തിയ ശേഷമാണ് പരിശോധന നടത്തിയത്.

പേയാട് പള്ളിമുക്ക് പിറയില്‍ മഠത്തില്‍ റോഡ് ഒലിവുവിളകത്തു വീട്ടില്‍ അനീഷ്​ (32), അയല്‍വാസി സജി (36) എന്നിവര്‍ക്കെതിരെ ആണ് കേസ് എടുത്തത്​. അനീഷിന്റെ വീടിന്‍റെ അടുക്കളയിലെ സ്ലാബിനടില്‍ 2.200 കിലോ ഗ്രാമുകളായി 85 പാക്കറ്റുകളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധയിലാണ്​ കഞ്ചാവ്​ കണ്ടെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ ആന്ധ്രയില്‍ താമസിച്ചു കൊറിയര്‍ പാര്‍സല്‍ ആയി വന്‍ തോതില്‍ കഞ്ചാവ് കേരളത്തിലേക്കു കടത്തുക്യായിരുന്നു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഉര്‍ജ്ജിതമാക്കി. കഞ്ചാവിന്‍റെ ഉറവിടത്തെ കുറിച്ചും അന്വേഷണം നടത്തിവരുന്നതായി എക്സൈസ് പറഞ്ഞു. എക്സൈസ് കമീഷണര്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍. രാജേഷ്, എ പ്രദീപ് റാവു, നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി ഷാജഹാന്‍ എന്നിവരുടെ നേതൃത്തിലുള്ളവരാണ്​ പ്രതികളെ പിടികൂടിയത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക