കട്ടപ്പന: പാലാ ബിഷപ്പിന്‍റെ വംശീയ പരാമര്‍ശങ്ങളില്‍ സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ച്‌ ബി.ജെ.പി നേതാവും എം.പിയുമായ സുരേഷ് ഗോപി.വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. അവര്‍ കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. പാര്‍ട്ടി ജില്ലാ നേതൃത്വം ഈ വിഷയം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടാവാം. സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.എല്ലാ കാര്യത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഭരണാധികാരിയാണ്. വഹിക്കുന്ന പദവി അനുസരിച്ചുള്ള പ്രവര്‍ത്തനത്തിലെ അന്തസ് അദ്ദേഹം പാലിക്കുന്നുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.സര്‍ക്കാറിന്‍റെ നടപടികള്‍ രാജ്യദ്രോഹമാണെങ്കില്‍ അതിനെ എതിര്‍ക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക