തിരുവനന്തപുരം: യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ പൂവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജെ.എസ്. സനലിനെ സസ്‌പെന്‍ഡ് ചെയ്തു.

പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച രാവിലെ പൂവാര്‍ പെട്രോള്‍ പമ്ബിന് സമീപമാണ് പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. രാവിലെ 11 മണിയോടെയാണ് സംഭവം. ഡ്രൈവറായ സുധീര്‍ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാര്‍ പെട്രോള്‍ പമ്ബില്‍ എത്തി ഇന്ധനം നിറച്ചു. പമ്ബില്‍ നിന്ന് പുറത്തിറങ്ങിയ സുധീര്‍ മൂത്രമൊഴിക്കാനായി പമ്ബിന് സമീപം ബൈക്ക് നിറുത്തി റോഡിന് താഴേക്കിറങ്ങി. ഇതുവഴി ജീപ്പില്‍ വന്ന പൂവാര്‍ എസ്.ഐ സനലും സംഘവും സുധീറിനെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. കാര്യം പറഞ്ഞ സുധീറിനോട് പൊലീസ് ലൈസന്‍സും ബൈക്കിന്റെ രേഖകളും എടുക്കാന്‍ ആവശ്യപ്പെട്ടു. ലൈസന്‍സും മറ്റും എടുക്കാനായി തിരിഞ്ഞ സുധീറിനെ പൊലീസുകാര്‍ ലാത്തി വെച്ച്‌ അകാരണമായി അടിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക