ഡല്‍ഹി: രാജ്യത്തെ പ്രതിദിന കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,115 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.252 മരണവും റിപ്പോര്‍ട്ട് ചെയ്തു.പ്രതിദിന കോവിഡ് കണക്കില്‍ കഴിഞ്ഞ ദിവസത്തേതിലും 13.6% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.രോഗമുക്തി നിരക്ക് 97.75 ശതമാനമായി. സെപ്റ്റംബര്‍ 14 ന് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.രാജ്യത്ത് രണ്ടാം തരംഗം അവസാനിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ദേശീയ കണക്കിലെ പകുതിയിലേറെ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്ന സംസ്ഥാനം കേരളമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക