കൊച്ചി: കഴിഞ്ഞ ദിവസമാണ് തന്റെ പേര് മാറ്റിയ കാര്യം നടി ലക്ഷ്മിപ്രിയ അറിയിച്ചത്.സബീന എന്ന പേര് ഔദ്യോഗികമായി ലക്ഷ്മി പ്രിയ എന്നാക്കി മാറ്റിയെന്നായിരുന്നു താരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ ഞാനായിരിക്കും. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഗുരുവചനം ഓർമ്മിപ്പിക്കുന്നുവെന്നും അവർ കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം നടിയുടെ തിരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണഅ് പോസ്റ്റിന് താഴെ വന്നത്. ഇപ്പോഴിതാ പേര് മാറ്റത്തെ വിമർശിച്ച ആൾക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

നടിയെ വിമർശിച്ചൊരു കമന്റ് ഇങ്ങനെ ആയിരുന്നു-‘ഇപ്പോൾ സിനിമ-സീരിയൽ ഒന്നുമില്ലാതെ അപ്പോൾ വർഗീയത കൊണ്ടുവന്നു . ഇവിടെ മുസ്ലീമിലേക്ക് വന്ന സ്ത്രീകൾ സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഒന്നും പറയുന്നില്ല. 80 ശതമാനം ഉള്ള ഹിന്ദുക്കൾ മുസ്ലിം പെൺകുട്ടിയെ മതം മാറ്റി കൊണ്ടുപോയി സോഷ്യൽമീഡിയയിൽ പ്രവർത്തിക്കുന്നത് കാണുമ്പോ സഹതാപം മാത്രം. നീ ഹിന്ദു ആയെങ്കിൽ മുസ്ലീങ്ങൾക്ക് ഒന്നുമില്ല’

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് നടി നൽകിയ മറുപടി ഇങ്ങനെ- ‘ആദ്യം നിന്റെ അച്ഛന്റെ ഫോട്ടോ വച്ച ഒരു പ്രൊഫൈൽ പിക്ചർ ഇടൂ, എന്നിട്ട് സംസാരിക്കാം. പിന്നെ ഹിന്ദുവും മുസ്ലിമും ആകാം. ആദ്യം ഒരു മനുഷ്യൻ ആവെടോ, എന്നായിരുന്നു താരത്തിന്റെ മറുപടി. നിന്റെയൊക്കെ ഫോട്ടോ വെക്കേണ്ട കാലം എന്നേ കഴിഞ്ഞു.. സുന്നത്തു നടത്തിയാൽ മാത്രം മനുഷ്യനാവില്ലെടോ.. മുറിക്കേണ്ടത് നിന്റെയൊക്കെ വിവരക്കേടിന്റെ അറ്റമാണ്…ഓരോരോ ക്ഷുദ്ര ജീവികൾ, എന്നും നടി കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക