തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സിനിമ മന്ത്രി സജി ചെറിയാന്‍. തിയറ്ററുകളും ഒാഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും.കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വര്‍ധന ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി.ആര്‍ നിരക്ക് എട്ട് ശതമാനത്തില്‍ താഴെയെങ്കിലും വന്നാല്‍ മാത്രമേ തിയറ്ററുകള്‍ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂവെന്നും സജി ചെറിയാന്‍ നേരത്തെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക