തിരുവനന്തപുരം: പി.ഡബ്ലിയു.ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകള്‍ ഭവ്യാ സിംഗ് (16) കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു. താമസസ്ഥലമായിരുന്ന കവടിയാറിലെ ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ആനന്ദ് സിംഗ്. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി അടുത്തകാലത്താണ് അദ്ദേഹം സംസ്ഥാന സർവീസിലേക്ക് തിരികെയെത്തിയത്. ജി എസ് ടി കമ്മീഷണർ ആയിരിക്കുക ജൂലൈ മാസത്തിലാണ് അദ്ദേഹത്തെ പൊതുമരാമത്ത് വകുപ്പിലേക്ക് സെക്രട്ടറിയായി നിയമിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക