തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്ബര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും.എന്നാല്‍ അവധി ദുരുപയോഗം ചെയ്താന്‍ കര്‍ശന നടപടിയുണ്ടാകും.സര്‍ക്കാര്‍ ജീവനക്കാര്‍ കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച്‌ ചികിത്സാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കും. മൂന്നുമാസത്തിനകം കൊവിഡ് ബാധിതരായ ജീവനക്കാര്‍ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടാല്‍ ക്വാറന്റൈന്‍ ആവശ്യമില്ല. അത്തരം ജീവനക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നു.പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ കൊവിഡ് ഭേദമായവര്‍ ഏഴാം ദിവസം പരിശോധിച്ച്‌ നെഗറ്റീവായാല്‍ ഓഫിസില്‍ എത്തണം. തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ക്വാഷല്‍ ലീവ് അനുവദിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക