മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരാനിരുന്ന കൊവിഡ് അവലോകന യോഗം മാറ്റിവച്ചു. മുഖ്യമന്ത്രിയുടെ തിരക്ക് കണക്കിലെടുത്താണ് ഇന്ന് നടക്കേണ്ട യോഗം മാറ്റിവച്ചത്. കൊവിഡ് നിയന്തണങ്ങളില്‍ കൂടുതല്‍ ഇളവുകളുടെ പ്രഖ്യാപനം നാളത്തെ യോഗത്തില്‍ ഉണ്ടായേക്കും.

കൊവിഡ് ഭീഷണി ഒഴിയുന്നത് കണക്കിലെടുത്ത് കൂടുതല്‍ ഇളവുകളിലേക്ക് നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യം അധികം നീണ്ടുപോകില്ലെന്ന് ഹോട്ടല്‍ ആന്റ് റസ്‌റ്റൊറന്റ്‌സ് സംഘടനാ പ്രതിനിധികളോട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, തിയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം ഉണ്ടായേക്കില്ല.അതിനിടെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് കാര്‍ഡ് പഞ്ചിംഗ് സംവിധാനം ഇന്ന് മുതല്‍ പുനരാരംഭിക്കും. രോഗതീവ്രതയ്ക്ക് കുറവ് വരുന്നതും കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതും കണക്കിലെടുത്താണ് രണ്ടാം ശനിയാഴ്ച ഒഴികെ വീണ്ടും പ്രവൃത്തിദിനമാക്കിയത്. എല്ലാ വകുപ്പുകളുടേയും സേവനങ്ങളും പഴയതുപോലെ ശനിയാഴ്ചകളില്‍ ലഭ്യമാകും. ജീവനക്കാര്‍ കൂട്ടത്തോടെ രോഗബാധിതരാകുന്നത് കണക്കിലെടുത്തായിരുന്നു സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടെ പഞ്ചിംഗ് വഴിയുള്ള ഹാജര്‍ സംവിധാനം നിര്‍ത്തിവച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക