എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയ ഫാത്തിമ തെഹ്ലിയയെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമമെന്ന് സൂചന. ഇത് സംബന്ധിച്ച് സിപിഐഎം ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. കോഴിക്കേട്ടെ മുന്‍ എംഎല്‍എയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്‌ഐ നേതാക്കളും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനത്തില്‍ ജമീല ജയിച്ചതോടെ ഒഴിഞ്ഞകിടക്കുന്ന നന്മണ്ട ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമയെ മത്സരിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സിപിഐഎം നീക്കം.സംസ്ഥാന കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം മുസ്ലീംലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീനാണ് ഫാത്തിമയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും നീക്കിയത്.ഹരിതയെ പിരിച്ചുവിട്ടതും തുടര്‍ന്ന് പുതിയ കമ്മറ്റി രൂപികരിച്ചതും കൂടിയാലോചനകള്‍ നടത്താതെയാണെന്ന് ഫാത്തിമ തഹ്ലിയ പരസ്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതും പെട്ടെന്നുള്ള നടപടിക്ക് പ്രേരിപ്പിച്ചതുമെന്നാണ് സൂചന.നേതൃത്വത്തിനെതിരെ മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കിയിരുന്നതും ഫാത്തിമയാണെന്നാണ് ലീഗിന്റെ കണ്ടെത്തല്‍. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ മുഴുവന്‍ പേരേയും മാറ്റി നിര്‍ത്തി ഹരിതയുടെ പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിച്ചതിന് പിന്നാലെ ഹരിതയെ പിന്തുണച്ച എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതേസമയം, നടപടിയെ കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് ഫാത്തിമ തെഹ്ലിയ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക