റാന്നി: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. റാന്നി മുണ്ടപ്പുഴ റോഡില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറോടെയാണ് അപകടം. കാര്‍ ഓടിച്ചിരുന്ന റാന്നി സ്വദേശിയായ യുവാവ് കാര്യമായ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.റബര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാര്‍ കൂടുതല്‍ താഴ്ചയിലേക്ക് പോയില്ല. രാവിലെ തന്നെ ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ പുറത്തെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക