ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമായി. 15 അംഗ ടീമിനെയാണ് ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്.ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് ടീമിലെ സര്‍പ്രൈസ് താരം. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനു ടീമില്‍ ഇടം ലഭിച്ചില്ല.അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി കോച്ച്‌ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി സംസാരിച്ച ശേഷം സെലക്ഷന്‍ കമ്മിറ്റി ടീമിന്റെ ലിസ്റ്റ് പുറത്തുവിടുകയായിരുന്നു.ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. വിരാട് കോലി നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാണ്.നേരത്തേ പ്രതീക്ഷിക്കപ്പെട്ട കളിക്കാരെല്ലാം തന്നെ സംഘത്തിലുണ്ട്.ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, മധ്യനിരയില്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, പേസര്‍ ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി,ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഹാര്‍ദ്ദിക് പാണ്ഡ്യ, സ്പിന്നര്‍മാരായി അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ ചഹര്‍ എന്നിവരും ടീമിലുണ്ട്.റിഷഭ് പന്തും ഇഷാന്‍ കിഷനുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍മാര്‍. 15 അംഗ ടീമിന് പുറമെ മൂന്ന് റിസര്‍വ് താരങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്. ശ്രേയസ് അയ്യര്‍, ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവരാണ് ടീമിലെ റിസര്‍വ്വ് താരങ്ങള്‍. മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ ഉപദേഷ്ടാവ് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക