മധ്യപ്രദേശ്: മഴ പെയ്യാനായി പ്രായപൂര്ത്തിയാകാത്ത ആറോളം പെണ്കുട്ടികളെ നഗ്നയാക്കി വീടുകള് തോറും ഭിക്ഷാടനം ചെയ്യിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ ബനിയ ഗ്രാമത്തിലാണ് സംഭവം. ആചാരപ്രകാരം പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളെ നഗ്നയാക്കി ഭിക്ഷാടനം നടത്തിക്കുന്നതിലൂടെ മഴ ലഭിക്കുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. പെണ്‍കുട്ടികളുടെ ചുമലില് ഒരു ഉലക്കയും കെട്ടിവച്ചാണ് നടത്തിച്ചത്.

ഓരോ വീടുകളില് നിന്നും ധാന്യം ശേഖരിച്ച ശേഷം ഗ്രാമത്തില് സ്ഥാപിച്ച ഭണ്ഡാരത്തില് സമര്പ്പിക്കും.ഈ സമയത്ത് ആചാരപ്രകാരം എല്ലാ ഗ്രാമവാസികളും ഇവിടെ എത്തണം. എന്നാല് മഴ ലഭിക്കുമെന്നാണ് വിശ്വാസം. പെണ്കുട്ടികളുടെ കുടുംബാംഗങ്ങളും കൂടെ ഉണ്ടായിരുന്നു. മഴ കുറയുന്ന സാഹചര്യത്തില് ഗ്രാമത്തില് ഇത് പതിവാണെന്ന് പൊലീസ് സൂപ്രണ്ട് ഡിആര് ടെനിവാര് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുടംബക്കാര് തന്നെയാണ് ഇതിന് മുന്കൈ എടുക്കുന്നത്.ഏതെങ്കിലും തരത്തില് പെണ്‍കുട്ടി നിര്ബന്ധിതമായി ഇതിന് വിധേയയാകുന്നുണ്ടോ എന്നത് സംബന്ധിച്ച്‌ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. നിര്ബന്ധിതമായാണ് ചടങ്ങ് നടത്തുന്നതെന്ന് കണ്ടെത്തിയാല് നടപടി ഉണ്ടാകുമെന്നും ടെനിവാര് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക