മെഗാതാരം മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ പ്രേമം പ്രസിദ്ധമാണ്​. പുതിയ ഏത്​ മോഡലുകള്‍ ഇറങ്ങിയാലും ആദ്യംതന്നെ അത്​ സ്വന്തമാക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന താല്‍പര്യം ‘ന്യൂജെന്‍ പിള്ളേര്‍ക്ക്​’ പോലും ഉണ്ടാകില്ല. 70ാം ജന്മദിനം ആഘോഷിക്കുന്ന നടന്‍ മമ്മൂട്ടിക്ക്​ മൊബൈല്‍ ഫോണ്‍ കൊണ്ട്​ തന്നെ ആദരമൊരുക്കുകയാണ്​ ഡാവിഞ്ചി സുരേഷ്. 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്‌സസറീസും ഉപയോഗിച്ച്‌ ഇരുപതടി വലിപ്പമുളള മമ്മൂട്ടി ചിത്രമാണ്​ അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്​.

കൊടുങ്ങല്ലൂര്‍ എംടെല്‍ മൊബൈല്‍സിന്‍റെ ഉടമസ്ഥനായ അനസിന്‍റെ മൂന്നു ഷോപ്പുകളില്‍ നിന്നാണ് മൊബൈല്‍ ഫോണുകളും ആക്‌സസറീസും എടുത്തത്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ബാബുക്കായുടെ സഹകരണത്തോടെ ഹാളിനുള്ളിലാണ് മൊബൈല്‍ഫോണ്‍ ചിത്രമൊരുക്കിയിരിക്കുന്നത്​. പത്തു മണിക്കൂര്‍ കൊണ്ടാണ്​ ഇത്​ പൂര്‍ത്തിയാക്കിയത്​. നിറങ്ങളുടെ ലഭ്യത കുറവായിരുന്നെങ്കിലും പൗച്ചുകളും സ്‌ക്രീന്‍ ഗാര്‍ഡ്, ഡാറ്റാ കേബിള്‍, ഇയര്‍ഫോണ്‍, ചാര്‍ജര്‍ തുടങ്ങിയ മൊബൈല്‍ അനുബന്ധ സാമഗ്രികളും ചിത്രത്തിന് സഹായകമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക