ad 4

കോട്ടയം: ലോക്ക് ഡൗണില്‍ ജനങ്ങളാകെ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് മുണ്ടക്കയത്ത് മദ്യ വില്പന തകൃതിയായി നടന്നത്. നാട്ടിലാകെ വ്യാജവാറ്റ് പെരുകിയത് പിടികൂടുന്ന തിരക്കിലായിരുന്നു എക്സൈസ്. അതിനിടെയാണ് മുണ്ടക്കയത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ നടത്തുന്ന സര്‍ക്കാര്‍ മദ്യ വില്പന ശാലയില്‍ നിന്നു തന്നെ വന്‍തോതില്‍ മദ്യം കടത്തിയതായി കണ്ടെത്തിയത്. കഴിഞ്ഞദിവസം നടന്ന കണക്കെടുപ്പില്‍ ആയിരം ലിറ്ററിലധികം മദ്യം വിറ്റതായി എക്സൈസ് സ്ഥിരീകരിച്ചു.

ad 2

ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ മലയോര മേഖലയില്‍ വ്യാപകമായി വിദേശമദ്യം കിട്ടുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതേത്തുര്‍ന്നാണ് എക്സൈസ് സംഘം സംഭവത്തില്‍ ഇടപെട്ടത്. മുണ്ടക്കയം ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും ചില ജീവനക്കാരുടെ ഒത്താശയില്‍ മദ്യം പുറത്തെത്തിച്ച്‌ വില്‍പന നടത്തുന്നു എന്നായിരുന്നു വിവരം.ഇതിനെത്തുടര്‍ന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എ. സുല്‍ഫിക്കറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവ് പുറത്തിറങ്ങിയ അന്നുതന്നെ എക്‌സൈസ് സി.ഐ. സജീവ്കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തുന്നതിനായി ഔട്‌ലറ്റ് പൂട്ടി സീല്‍ചെയ്ത് മടങ്ങുകയായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് മദ്യം കടത്തിയിരുന്നതായി സ്ഥിരീകരിച്ചത്. എക്‌സൈസും ബീവറേജ് ഓഡിററ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. ആയിരം ലിറ്ററിലധികം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക