പാലക്കാട്: കാലവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയാന്‍ വനിതകളുടെ സഹകരണം തേടി ബിവറേജസ് കോര്‍പ്പറേഷന്‍. മേനോന്‍പാറ വെയര്‍ഹൗസ് ഗോ‍ഡൗണില്‍ സൂക്ഷിച്ച മദ്യം ഒഴുക്കിക്കളയുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്.

കഴിഞ്ഞ തവണ 50,000 കെയ്സ് മദ്യമാണ് ഇവിടെ നശിപ്പിച്ചത്. ഒരു കെയ്സില്‍ 9 ലീറ്ററെന്ന കണക്കുവച്ച്‌ 4.5 ലക്ഷം ലിറ്റര്‍ മദ്യമാണ് മണ്ണില്‍ ഒഴിച്ചുകളഞ്ഞത്. കാലാവധി കഴി‍ഞ്ഞതില്‍ ഭൂരിഭാഗവും ബീയറും വിലകൂടിയ മദ്യവുമാണ്. കാലാവധിക്കു ശേഷം ബീയറില്‍ നിറംമാറ്റവും മറ്റു പ്രശ്നങ്ങളും ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്ബതി ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. കാലാവധി കഴിഞ്ഞതിന്റെ എണ്ണം കൃത്യമായി തയാറാക്കി എക്സൈസ് കമ്മിഷണര്‍ക്കു സമര്‍പ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് നശിപ്പിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക