ബെംഗളൂരു: കാറിന്റെ എയര്‍ കണ്ടീഷണര്‍ ഓണ്‍ ചെയ്യാന്‍ വിസമ്മതിച്ചതിന് അധിക്ഷേപിച്ചതായി കന്നട നിട സഞ്ജന ഗല്‍റാണിക്കെതിരെ പരാതിയുമായി ടാക്‌സി ഡ്രൈവര്‍. തുടര്‍ന്ന് കാബ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി സഞ്ജന ഗല്‍റാണി രംഗത്തെത്തി. എസി ലെവല്‍ വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നും അധിക്ഷേപിച്ചെന്നുമാണ് നടിയുടെ പരാതി.

കാറിന്റെ എസി ഓണാക്കുന്നത് കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ക്ക് എതിരാണെന്നിരിക്കെ ഗല്‍റാണി അധിക്ഷേപിച്ചുവെന്നാണ് ഡ്രൈവറുടെ പരാതി. എന്നാല്‍ ഡ്രൈവര്‍ ശല്യം ചെയ്‌തെന്നും ഗല്‍റാണി ആരോപിച്ചു.ബ്ലെംഗളൂരിലെ ഡൊമ്മലൂറിന് സമീപത്തുനിന്നാണ് സഞ്ജന ഗല്‍റാണി ടാക്‌സിയില്‍ കയറിയത്. കാറില്‍ കയറിയ നടി ശേഷം എസി ഓണാക്കാന്‍ ആവശ്യപ്പെടുകയും എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് നിബന്ധനകള്‍ കാരണം അതിന് വിസമ്മതിച്ചുവെന്നും ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് എസി ലെവല്‍ കുറച്ചെന്നും പറയുന്നു. എന്നാല്‍ നടി എസി ലെവല്‍ ഉയര്‍ത്തുകയും അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്നും ഡ്രൈവര്‍ പരാതിയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചുവെന്ന് കാണിച്ച്‌ കേസ് കൊടുക്കുമെന്നും സമൂഹമാധ്യമങ്ങളില്‍ കാമ്ബയിന്‍ നടത്തുമെന്നും നടി ഭീഷണിപ്പെടുത്തിയതായും ഡ്രൈവര്‍ പറയുന്നു. സംഭവം കര്‍ണാടക ഡ്രൈവര്‍ ഫെഡറേഷനില്‍ ഉന്നയിച്ചതായും ഡ്രൈവര്‍ വ്യക്തമാക്കി. എന്നാല്‍ നാല് ആളുകളുണ്ടായെങ്കിലും എസി വര്‍ധിപ്പിക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ലെന്നാണ് സഞ്ജന പറയുന്നത്. എസി കാറിന്റെ ചാര്‍ജാണ് ഈടാക്കിയത് എന്നും റോഡില്‍വെച്ച്‌ ഡ്രൈവര്‍ തട്ടിക്കയറിയതായും സഞ്ജന ഗല്‍റാണി പരാതിയില്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക