സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യക്കച്ചവടം. 65 കോടി രൂപയുടെ മദ്യം ആണ് ക്രിസ്മസ് തലേന്ന് വിറ്റത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 കോടി രൂപ അധികമാണിത്. തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വില്‍പ്പന ഈ ഷോപ്പില്‍ നടന്നു. രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്-70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട-63.60 ലക്ഷം രൂപ. 265 മദ്യഷോപ്പുകളാണ് ബിവ്റെജസ് കോര്‍പറേഷനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക