തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശമ്പളം പരിഷ്കരണ കമീഷന്‍ ശുപാര്‍ശ.

പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 വയസായി ഉയര്‍ത്തണമെന്നാണ് ശിപാര്‍ശ. മുഖ്യമന്ത്രിക്ക് ഇന്നലെ സമര്‍പ്പിച്ച ശമ്ബള പരിഷ്കരണ കമീഷന്‍റെ രണ്ടാമത്തേതും അവസാനത്തെയുമായ റിപ്പോര്‍ട്ടിലാണ് ശിപാര്‍ശകള്‍ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവധി ദിവസങ്ങള്‍ വര്‍ഷത്തില്‍ 12 ദിവസമാക്കണം. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം ജോലി. പ്രവൃത്തി ദിനം നഷ്ടപ്പെടുന്നതിന് പരിഹാരമായി ജോലി സമയം രാവിലെ 9.30 മുതല്‍ 5.30 മണി വരെ ക്രമീകരണമെന്നും കമീഷന്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്.

ജനജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക അവധികള്‍ അനുവദിക്കാവൂ. ആര്‍ജിതാവധി വര്‍ഷം 30 ആക്കി ചുരുക്കണം. വീട്ടിലിരുന്നു ചെയ്യാവുന്ന ജോലികള്‍ ഓരോ വകുപ്പും കണ്ടെത്തണം. വര്‍ക്ക് ഫ്രം ജോലിക്കായി ഉദ്യോഗസ്ഥര്‍ക്ക് മാറിമാറി അവസരം നല്‍കണം.

സര്‍വീസിലിരിക്കെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പെന്‍ഷന്‍ നല്‍കണം. പട്ടിക വിഭാഗങ്ങള്‍ക്കും ഒ.ബി.സി വിഭാഗങ്ങള്‍ക്കും മാറ്റിവെച്ചിട്ടുള്ള സംവരണത്തിന്‍റെ 20 ശതമാനം, ആ വിഭാഗത്തില്‍ സാമ്ബത്തികമായി പിന്നാക്കം നില്‍കുന്നവര്‍ക്ക് നല്‍കണം.

പി.എസ്‌.സി റിക്രൂട്ട്മെന്‍റ് കാര്യക്ഷമമാക്കുക. വേഗത്തില്‍ റിക്രൂട്ട്മെന്‍റ് നടപടികള്‍ പൂര്‍ത്തിയാക്കുക. ചെലവ് കുറക്കുന്നതിനായി പി.എസ്‌.സി അംഗങ്ങളുടെ എണ്ണം വെട്ടിക്കുക്കുക.

സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ നിയമന ഒഴിവുകള്‍ ഏറ്റവും പ്രചാരമുള്ള രണ്ട് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ, വിദ്യാഭ്യാസ വകുപ്പിന്‍റെയും സ്കൂളിന്‍റെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണം. ബോര്‍ഡില്‍ മാനേജ് മെന്‍റ്, യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ പ്രതിനിധികള്‍ വേണം.

നിയമന അഭിമുഖത്തിന്‍റെ ഓഡിയോയും വിഡിയോയും പകര്‍ത്തി സൂക്ഷിക്കണം. നിയമനം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കണം. ഹൈകോടതി അല്ലെങ്കില്‍ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസിനെ ഓംബുഡ്സ്മാനായി നിയമിക്കണമെന്നും ശമ്ബള പരിഷ്കരണ കമീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

ഭരണരംഗത്ത് കാര്യക്ഷമതയാണ് പ്രധാനം. സാധാരണ ജനങ്ങളുടെ യഥാര്‍ഥ പ്രശ്നം എന്താണെന്ന് മനസിലാക്കാനുള്ള മനോഭാവം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണം. ജനങ്ങളോട് മര്യാദയോടെയുള്ള പെരുമാറ്റമാണ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യം. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കാലികമായ മാറ്റങ്ങള്‍ കണക്കിലെടുത്ത് പരിഷ്കരിക്കണമെന്നും കമീഷന്‍ ശിപാര്‍ശ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക