ന്യൂഡല്‍ഹി : യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമന വിവാദത്തില്‍ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി എബ്രഹാം റോയി മാണി പറഞ്ഞു. വക്താക്കളുടെ നിയമനം ഷാഫി പറമ്ബില്‍ അറിഞ്ഞിട്ടില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് താത്കാലികമായി പട്ടിക മരവിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച്‌ പുതിയ നിയമനം നടത്തുമെന്നും അറിയിച്ചു.

അര്‍ജുന്‍ രാധാകൃഷ്‌ണന്റെ കഴിവ് പരിഗണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് വക്താവായി നിയമിച്ചത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ എന്നത് അയോഗ്യതയല്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. വക്താക്കളുടെ നിയമനത്തില്‍ കെ.സി. വേണുഗോപാലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വം മാത്രമാണ് വക്താക്കളുടെ നിയമനം സംബന്ധിച്ച ടാലന്റ് ഹണ്ടില്‍ ഇടപ്പെട്ടതെന്നും എബ്രഹാം റോയി മാണി അറിയിച്ചു.കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘യങ് ഇന്ത്യന്‍ ക്യാന്‍ ബോല്‍’ എന്ന ടാലന്റ് ഹണ്ടിലൂടെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന വക്താക്കളെ ദേശീയ നേതൃത്വം നിയമിച്ചത്. സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല. കഴിവ് പരിഗണിച്ചാണ് വക്താക്കളെ നിയമിച്ചതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക