കെ.പി.സി.സിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാട് കര്‍ശനമാക്കി ഹൈക്കമാന്‍ഡ്. നാല് ഉപാധ്യക്ഷര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നീ പദവികളാകും കെ.പി.സി.സിയില്‍ ഉണ്ടാകുക.

10 വൈസ് പ്രസിഡന്റ്, 34 ജനറല്‍ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറര്‍ എന്നിവയടങ്ങുന്ന ജമ്ബോ പട്ടികയായിരുന്നു മുന്‍കാലങ്ങളില്‍ കെപിസിസിക്ക് ഉണ്ടായിരുന്നത്.ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്.കെപിസിസിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സെപ്റ്റംബര്‍ മൂന്നാം വാരത്തിന് മുന്‍പ് ഭാരവാഹികളെ പ്രഖ്യാപിക്കണമെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചു. ഭാരവാഹി നിര്‍ണയത്തിന് ഗ്രൂപ്പ് ഒരു വിധത്തിലും മാനദണ്ഡമാകരുതെന്ന് ഹൈക്കമാന്‍ഡ് പ്രത്യേകം ചൂണ്ടിക്കാട്ടി. ബ്ലോക്ക്, ജില്ലാ തല പുനഃസംഘടനയ്ക്കും ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക