ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടി കൊവിഡിനെ ചെറുക്കാന്‍ സ്വയം സുരക്ഷ ഒരുക്കിയിരുന്ന പഞ്ചായത്തായിരുന്നു. എന്നാല്‍ ചില ജനപ്രതിനിധികളും അവരോടൊപ്പമെത്തിയ യൂടൂബ് ബ്ലാഗറും ഉള്‍പ്പെടുന്ന സംഘം കുടികള്‍ സന്ദര്‍ശിച്ച്‌ ദിവസങ്ങള്‍ പിന്നിട്ടതോടെ കുടികള്‍ കൊവിഡ് പിടിയിലായി.

ഇപ്പോള്‍ അതിസാഹസികമായി ഇടമലക്കുടിയില്‍ വാക്സിന്‍ എത്തിച്ചിരിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. സംഭവം ഇടതുമുന്നണി പ്രവര്‍ത്തകരും മറ്റ് രാഷ്ട്രീയ നേതാക്കളും വിവാദമാക്കിയതോടെയാണ് ദേവികുളത്തെ ഒരു പറ്റം ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിനുമായി കുടികളിലെത്തിയത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ശിവാനന്ദന്‍, ശ്യാംശശി ഡോ.അജിമോന്‍ എന്നിവരുള്‍പ്പെടെ 17 പേരടങ്ങുന്ന സംഘത്തില്‍ 11 നേഴ്സുമാരും ഉണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോര്‍വീല്‍ ജീപ്പുകളില്‍ വളരെ ബുദ്ധിമുട്ടിയാണ് സംഘം കുടികളില്‍ വാക്സിനുകളെത്തിച്ചത്.ഒരു കുടിയില്‍ നിന്ന് മറ്റൊരു കുടിയിലേക്ക് പോകുന്നതിന് ആദിവാസികള്‍ കാട്ടുകമ്ബുകള്‍ കൊണ്ട് നിര്‍മ്മിച്ച പലത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ ജീവന്‍ കയ്യില്‍പിടിച്ചാണ് ഒരു കരിയില്‍ നിന്ന് മറുകരയിലേക്ക് എത്തിയത്. ദൃശ്യങ്ങള്‍ അവര്‍തന്നെ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി. മൂന്നുദിവസങ്ങളിലായി നടന്ന ക്യാമ്ബില്‍ 800 ലധികം പേര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക