ആലപ്പുഴ: ശാരീരികമായും മാനസികമായും കോളേജ് അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 7 അധ്യാപകര്‍ക്കെതിരെ കേസെടുത്തു. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം. കോളേജിലെ പ്രിന്‍സിപ്പല്‍ അടക്കമുള്ള എ.കെ.സി.പി.ടി.എ നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായ രാജീവാണ് തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രധാനിയെന്നാണ് അധ്യാപികയുടെ ആരോപണം.

സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ ചെങ്ങന്നൂരിലെ കോളേജിലേക്ക് സ്ഥലംമാറ്റിയെന്നും അധ്യാപിക നല്‍കിയ പരാതിയില്‍ പറയുന്നു.ആദ്യം സഹായിക്കാമെന്ന ഭാവത്തില്‍ പെരുമാറിയ ഇയാള്‍ സഹായം നിരസിച്ചതോടെ ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു. ഇതിനൊപ്പം കോളേജിലെ ചില അധ്യാപികമാര്‍ സംഘംചേര്‍ന്നാണ് ഉപദ്രവിച്ചതെന്നും ഒരിക്കലും പ്രതീക്ഷിക്കാത്തരീതിയിലാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് അപമാനം നേരിട്ടതെന്നുംപരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക