കോയമ്ബത്തൂര്‍: സ്​ത്രീയുമായുള്ള ലൈംഗിക വിഡിയോ ചാറ്റ്​ പുറത്തായതിനെത്തുടര്‍ന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.ടി രാഘവന്‍ രാജിവെച്ചു. വിഡിയോ ഒരു യൂട്യൂബറാണ്​ പുറത്ത്​ വിട്ടത്​.എന്നാല്‍ സംഭവം കെ.ടി രാഘവന്‍ നിഷേധിച്ചു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ തന്നെയും പാര്‍ട്ടിയും കരിവാരിത്തേക്കാനുള്ളതാണെന്ന്​ രാഘവന്‍ പറഞ്ഞു. വിഷയത്തെ നിയമപരമായി നേരിടുമെന്നും പാര്‍ട്ടി പദവി രാജിവെക്കുന്നതായും രാഘവന്‍ കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ 30 വര്‍ഷമായി നിസ്വാര്‍ഥമായി ജനങ്ങളെ സേവിക്കുന്നയാളാണ്​ താ​െനന്നും രാഘവന്‍ പറഞ്ഞു. രാഘവന്‍ സത്യം നിയമപരമായി തെളിയിക്കുമെന്ന്​ ബി.ജെ.പി തമിഴ്​നാട്​ സംസ്ഥാന പ്രസിഡന്‍റ്​ അണ്ണാമലൈ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക