അബുദാബി: മമ്മൂട്ടിയും മോഹന്‍ലാലും യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് ഇരുവരും വിസ പതിച്ച പാസ്‍പോര്‍ട്ട് ഏറ്റുവാങ്ങിയത്. പ്രവാസി വ്യവസായി എം.എ യൂസഫലിക്കൊപ്പമാണ് റോള്‍സ്റോയ്‍സ് കാറില്‍ ഇരുവരും ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയത്.

അബുദാബി ഇക്കണോമിക് ഡെവലപ്‍മെന്റ് വകുപ്പ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ ഷെറാഫ അല്‍ ഹമ്മാദിയാണ് ഗോള്‍ഡന്‍ വീസ പതിച്ച പാസ്‍പോര്‍ട്ടുകള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൈമാറിയത്. മലയാള സിനിമയ്‍ക്ക് തന്നെ ലഭിച്ച അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. യു,എ,ഇ സര്‍ക്കാരിന്റെ ആദരവ്, സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. മലയാളികള്‍ തങ്ങള്‍ക്ക് നല്‍കിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗോള്‍ഡന്‍ വിസ ലഭിക്കുന്നതിനായി പ്രയത്‍നിച്ച എം.എ. യൂസഫലിക്ക് ഇരുവരും നന്ദി പറഞ്ഞു. വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിക്കുന്നത് ഇതാദ്യമായാണ്. ഇതിന് മുമ്ബ് ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

https://m.facebook.com/story.php?story_fbid=394357945390810&id=100044498226984

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക