കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്‍പ് കണ്ണൂരിലെ ചേരിപ്പോര് തീര്‍ക്കാന്‍ സിപിഎം ശ്രമം. മുതിര്‍ന്ന നേതാവും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരും.

ഇപി ജയരാജനടക്കം ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കലാണ് പ്രധാന ലക്ഷ്യം. പി ജയരാജനെതിരായ വിമര്‍ശനവും യോഗം ചര്‍ച്ച ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് നടക്കുന്ന ജില്ല സെക്രട്ടറിയേറ്റിലും നാളത്തെ ജില്ലാ കമ്മറ്റിയിലും കോടിയേരി ബാലകൃഷ്ണന്‍ മുഴുവന്‍ സമയവും പങ്കെടുക്കും. അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്ന് ആരോപിച്ച്‌ പാര്‍ട്ടിക്കകത്ത് പ്രതിഷേധിച്ച മുതിര്‍ന്ന നേതാവ് എം സുരേന്ദ്രനെ അനുനയിപ്പിക്കലാണ് പ്രധാന ദൗത്യം. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് പി ജയരാജനും കെപി സഹദേവനും സെക്രട്ടറിയേറ്റില്‍ പരസ്യമായി ഏറ്റുമുട്ടിയതില്‍ ഇരുവരെയും പാര്‍ട്ടി വിമര്‍ശിച്ചിരുന്നു. 
പാര്‍ട്ടി തഴഞ്ഞതില്‍ ഇപി ജയരാജന്‍, എം പ്രകാശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കും പ്രതിഷേധമുണ്ട്. ഈ വിഷയങ്ങളിലടക്കം ജില്ലയിലെ പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങള്‍ പരിഹരിച്ച്‌ ഒരുമിച്ച്‌ കൊണ്ടുപോകലാണ് കോടിയേരിയുടെ ലക്ഷ്യം. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കാണ് കോടിയേരി എത്തിയതെന്നാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക