ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ ആലപ്പുഴ സി പി എമ്മിനുള്ളില്‍ വിഭാഗിയത കീഴ്ഘടങ്ങളിലേക്കും വ്യാപിക്കുകയാണ്. ആലപ്പുഴ മണ്ഡലത്തിലെ കൊമ്മാടി ലോക്കല്‍ കമ്മറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ നിന്നും സ്ഥലം എംഎല്‍എയും സി പി എം നേതാവുമായ പി പി ചിത്തരഞ്ജനെ മനപൂര്‍വ്വം ഒഴിവാക്കിയതായി ആരോപണം. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കാനും, മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനുമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലായത്.

പരിപാടിയുടെ ഉദ്ഘാടകന്‍ ഫിഷറീസ് മന്ത്രി സജി ചെറിയാനായിരുന്നു. ലോക്കല്‍ കമ്മറ്റി അഷറഫ് അടക്കം പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ അടക്കം പേര് വെച്ച്‌ അച്ചടിച്ച നോട്ടീസില്‍ ചിത്തരഞ്ജന്‍്റെ പേര് ഇല്ലായിരുന്നു. സമാനമായ സാഹചര്യം ഇതിന് മുമ്ബും ഉണ്ടായിട്ടുണ്ട്. അമ്ബലപ്പുഴയില്‍ മത്സ്യതൊഴിലാളികളുടെ സഹായ വിതരണത്തില്‍ മത്സ്യതൊഴിലാളി യൂണിയന്‍ സി ഐ റ്റി യു വിന്‍്റ സംസ്ഥാന അധ്യക്ഷനായിട്ടും ചിത്തരഞ്ജനെ പരിപാടി അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ജില്ലാ സെക്രട്ടറി നാസര്‍ ഇടപെടുകയും ഏകപക്ഷീയമായി സജി ചെറിയാന്‍്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നീക്കം പാര്‍ട്ടിക്ക് ഗുണകരമാകില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമാനമായ സാഹചര്യത്തിലാണ് ചിത്തരഞ്ജന്‍്റ ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് ചിത്തരഞ്ജൻ പുറത്തായത്. സി പി എമ്മിന് ഏറെ സ്വാധീനമുള്ള കൊമ്മാടി ആശ്രമം മേഖലകളില്‍ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ ചിത്തരഞ്ജന് തിരിച്ചടിയാണ് നല്‍കിയത്. പാര്‍ട്ടിയുടെ സ്വാധീന കേന്ദ്രങ്ങളില്‍ ചിത്തരഞ്ജന് വോട്ട് കുറഞ്ഞത് ശ്രദ്ധേയമാണ്.

തിരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ രൂപപ്പെട്ട ചെറു ഗ്രൂപ്പുകളുടെ അതിപ്രസരം സി പി എമ്മിനുള്ളില്‍ പല കേന്ദ്രങ്ങളിലും പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചിട്ടുണ്ട്.തോമസ് ഐസക്കിന് ശേഷം മണ്ഡലത്തില്‍ എത്തിയ ചിത്തരഞ്ജനെ ബോധപൂര്‍വ്വം പലയിടങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതി ഉണ്ട്. കലവൂരില്‍ സി പി എം പാലിയേറ്റിവ് സംഘടന വീട് വെച്ച്‌ നല്‍കുന്നതുമായി ബന്ധപ്പെട്ട് കല്ലിടല്‍ ചടങ്ങിലും സജി ചെറിയാന്‍ പങ്കെടുത്തെങ്കിലും അതിലും പിപി ചിത്തരഞ്ജന്‍ വിട്ടുനിന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ചിത്തരഞ്ജന്‍ മറുചേരിയിലായെങ്കിലും പിന്നീട് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് സജി ചെറിയാന്‍്റെയും ചിത്തരഞ്ജന്‍്റെയും പേര് ഒരു പോലെ ഉയര്‍ന്നു വന്നതോടെയാണ് രണ്ട് പേരും അകന്ന് തുടങ്ങിയത്.സുധാകര വിരുദ്ധ ചേരിയുടെ ഭാഗമായി നിന്നവരെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചെറു ഗ്രൂപ്പുകളായി ചിതറുന്ന കാഴ്ചയാണ് ആലപ്പുഴയില്‍. ഇതില്‍ ചിത്തരഞ്ജന്‍ ജി സുധാകരനുമായ ഇതിനോടകം അടുത്തു കഴിഞ്ഞു. ഇതോടു കൂടി എല്ലാവരെയും ഒരുമിച്ച്‌ കൊണ്ടു പോകാന്‍ ജില്ലാ നേതൃത്വം പാടുപെടുകയാണ്.

ഇതിനിടയില്‍ ആണ് പാര്‍ട്ടി സമ്മേളനങ്ങള്‍ ആലപ്പുഴയില്‍ നടക്കാനിരിക്കുന്നത്. നിരവധി ചെറു ഗ്രൂപ്പുകളുള്ള ജില്ലയില്‍ പ്രബല വിഭാഗം സജി ചെറിയാന്‍്റെ നേതൃത്വത്തിലാണ്. സജി ഗ്രൂപ്പിന് സ്വാധീനമുള്ള കൊമ്മാടി ആശ്രമം മേഖലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്തരഞ്ജന്‍ ഒഴിവാക്കപ്പെട്ടത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക