പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കാനുള്ള വിവിധ പദ്ധതികളാണ് ഇന്ത്യയില്‍ ഒരുങ്ങിയിട്ടുള്ളത്. മുമ്ബും മറ്റ് വാഹനങ്ങള്‍ ഇലക്‌ട്രിക്കിലേക്ക് മാറുന്നതിനുള്ള സംവിധാനങ്ങള്‍ പല കമ്ബനികളും ഒരുക്കിയിട്ടുണ്ട്. എന്നാല്‍, മാരുതിയുടെ ഡിസയര്‍ ഹാച്ച്‌ബാക്ക് ഇലക്‌ട്രിക്കിലേക്ക് മാറ്റുന്നതിനുള്ള ഇലക്‌ട്രിക്ക് കിറ്റാണ് നോര്‍ത്ത്‌വേ ഒരുക്കിയിട്ടുള്ളത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്‌ മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌വേ മോട്ടോര്‍സ്‌പോര്‍ട്‌സ് ഇതിനുള്ള സംവിധാനം ഒരുക്കിയതായാണ് സൂചന. സെഡാന്‍ വാഹനങ്ങള്‍ക്കായി ആദ്യമായി ഒരുങ്ങുന്ന ഇലക്‌ട്രിക്ക് കിറ്റാണിതെന്നാണ് നോര്‍ത്ത്‌വേ അവകാശപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതൊരു പ്ലഗ് ആന്‍ഡ് പ്ലേ കിറ്റാണെന്നാണ് നോര്‍ത്ത്‌വേയുടെ മേധാവിയായ ഹേമാങ്ക് ദാബാഡെ അഭിപ്രായപ്പെടുന്നത്.ഡ്രൈവ് EZ, ട്രാവല്‍ E.Z. എന്നീ രണ്ട് മോഡല്‍ ഇലക്‌ട്രിക് കിറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഡ്രൈവ് EZ കിറ്റില്‍ ഒരു തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ സാധിക്കും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച്‌ ആറ് മണിക്കൂറില്‍ ബാറ്ററി നിറയും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക